konnivartha.com: സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിന് മുന്നോടിയായി അരലക്ഷം പേരുടെ പ്രകടനവും, റെഡ് വാളൻ്റിയർപരേഡും കോന്നിയില്‍ നടക്കും.വിവിധ ഏരിയാകളിൽ നിന്നുമായി ആയിരക്കണക്കിന് പേർ അണിനിരക്കുന്ന പ്രകടനവും, ചുവപ്പ് സേനാ മാർച്ചും കോന്നിയെ ചെങ്കടലാക്കി മാറ്റും. വൈകിട്ട് നാലിന് റെഡ് വാളൻ്റിയർ മാർച്ച് എലിയറയ്ക്കൽ ജംങ്ഷനിൽ നിന്നും ആരംഭിക്കും.പ്രകടനം നാല് കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുംകോന്നി, കൊടുമൺ ഏരിയാകളിൽ നിന്നുള്ളവർ ഈ റെഡ് വാളൻ്റിയർ മാർച്ചിന് പിന്നിൽ അണിനിരക്കും. റാന്നി, പെരുന്നാട് ഏരിയാ കളിലെ പ്രവർത്തകർ മുരിംങ്ങമംഗലം ജംങ്ഷനിൽ നിന്നും പ്രകടനമായി എത്തും. അടൂർ, പന്തളം ഏരിയായിലെ പ്രവർത്തകർ ആനകൂട് റോഡിൽ നിന്നും പ്രകടനമായി എത്തും.തിരുവല്ല ,ഇരവിപേരൂർ, മല്ലപ്പള്ളി, പത്തനംതിട്ട, കോഴഞ്ചേരി ഏരിയാകളിലെ പ്രവർത്തകർ കോന്നി എസ് ബി ഐയ്ക്ക് സമീപത്തു നിന്നും പ്രകടനമായി എത്തും. നാല് റോഡുകളിൽ നിന്നുമായി ആരംഭിക്കുന്ന പ്രകടനങ്ങൾ…
Read More