സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനം :കോന്നിയില്‍ : പ്രധാന വാര്‍ത്തകള്‍

  konnivartha.com:കോന്നി: നാടും, നഗരവുമിളക്കി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ,കപ്പി, കയർ, ദീപശിഖ ജാഥകൾ കോന്നിയിൽ സമാപിച്ചു. രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്നും ആരംഭിച്ച വിവിധ ജാഥകൾ ജില്ലയിലെ ഗ്രാമങ്ങളും, നഗരങ്ങളും കടന്നാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഒത്തുചേർന്നത്. കോന്നിയിൽ ആദ്യമായി നടക്കുന്ന ജില്ലാ സമ്മേളനം ചരിത്രവിജയമാക്കാനുള്ള പാർട്ടി പ്രവർത്തകരുടെയും, ബഹുജനങ്ങളുടെയും കൂട്ടായ്മ ഒരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാനായി. കടുത്ത വേനലിനെയും അവഗണിച്ചായിരുന്നു ആളുകൾ എത്തിച്ചേർന്നത്. ദീപശിഖ ജാഥ പത്തനംതിട്ടയിലെ സി.വി. ജോസിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച് അത് ലറ്റുകൾ കോന്നിയിലെ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ ജാഥാ ക്യാപ്റ്റൻ എം.വി.സഞ്ചുവിന് ദീപശിഖ കൈമാറി…

Read More