സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, റോഡ് തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്ത് ഐ ടി മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 1.10 ലക്ഷം രൂപയുടെ കയറ്റുമതി നടന്നു. രാജ്യത്ത് ആദ്യത്തെ അതിദരിദ്ര്യരില്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കും. ജില്ലയില്‍ കുടുംബശ്രീയിലൂടെ നൈപുണ്യ പരിശീലനം നല്കി ഓണത്തിന് മുമ്പ് 5286 പേര്‍ക്ക് തൊഴില്‍ നല്കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം ബിജിലി പി ഈശോ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും…
Read More