സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് താലൂക്ക്, ജില്ലാ , ജനറല്‍ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നു ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ സര്‍ക്കാര്‍ ആശുപത്രികളിലും രോഗി സൗഹൃദമായ അടിസ്ഥാന സൗകര്യവികസനവും സമീപനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ആരോഗ്യ മേഖലയില്‍ സംസ്ഥാനം മികവ് നേടിയത് കൂട്ടായപ്രവര്‍ത്തനത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ആശുപത്രികളുടെ വികസനത്തിനായും കൂട്ടായ പ്രവര്‍ത്തമാണ് നടക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ കോഴഞ്ചേരി താലൂക്ക് ആശുപത്രി ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി. ആശുപത്രിയുടെ പുതിയ ക്യാഷ്യാലിറ്റി, ഒ.പി ബ്ലോക്ക്, ജില്ലാ ടിബി ഓഫിസ് നിര്‍മാണം…
Read More