സംസ്ഥാന സ്കൂൾ പ്രവേശനോത്സവം; കലവൂർ ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും konnivartha.com: ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്.എം.സി ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി ഭവനസന്ദർശനം നടത്തി കലവൂർ സ്കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ച് വരികയാണ്. സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആർട്ട് അക്കാദമിയുടേയും നേതൃത്വത്തിൽ കലവൂരിൽ സ്ട്രീറ്റ് ആർട്ട് എന്ന പരിപാടി സംഘടിപ്പിച്ച് സ്കൂൾ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ…
Read More