സംസ്ഥാന ശിശുക്ഷേമ സമിതിയെ ഗവര്‍ണ്ണര്‍ അപകീര്‍ത്തിപ്പെടുത്തി : ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി

  konnivartha.com: കേരള ഗവർണറുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി പത്രക്കുറിപ്പ് ഇറക്കി . ആറുപതിറ്റാണ്ടിലേറെക്കാലമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ശിശുക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള കുത്സിത ശ്രമമാണ് ശിശുക്ഷേമ സമിതിയ്ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആടിസ്ഥാന രഹിതമായ ദുരാരോപണങ്ങൾ എന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറയുന്നു .ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിനെതിരെ സാമ്പത്തികക്രമക്കേടുകൾ സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം  നടക്കുന്നപശ്ചാത്തലത്തിൽരക്ഷാധികാരിപദവിയിൽനിന്നുംഒഴിവാക്കണമെന്ന്ഗവർണർആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്തിരുന്നു എന്നതിന്‍റെ പേരിലായിരുന്നു ഈ ആവശ്യം. എന്നാൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തിവന്നത് ഇന്ത്യൻ കൌൺസിൽ ഫോർ ചൈൽഡ് വെൽഫെയറിൻറെ ഭാഗമായല്ല. സംസ്ഥാന സർക്കാരിൻറെ കൂടി മുൻകൈയോടെ സ്ഥാപിക്കപ്പെട്ട സ്ഥാപനമാണിത്. കേന്ദ്ര സർക്കാരിന്‍റെ പിൻതുണയോടെ ഇന്ത്യൻ കൌൺസിൽ…

Read More