സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് 31 കേസുകള്‍ തീര്‍പ്പാക്കി

  പട്ടികജാതി-പട്ടികഗോത്രവര്‍ഗജനതയുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിഷന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തി. ഉദ്ഘാടനം ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ നിര്‍വഹിച്ചു. നിയമം അനുശാസിക്കുന്ന നീതി ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടാകരുതെന്നും പറഞ്ഞു. 102 കേസുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നത്. ഒന്നാം ദിവസം രണ്ട് ബഞ്ചുകളിലായി 42 കേസുകള്‍ പരിഗണിച്ചതില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. 11 പുതിയ പരാതികളും പരിഗണിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, കമ്മിഷന്‍ അംഗം അഡ്വ. സേതു നാരായണന്‍, എ.ഡി.എം ബി ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.

Read More