ശ്രദ്ധിച്ചാല്‍ ജലജന്യരോഗങ്ങള്‍ തടയാം

konnivartha.com:തിളപ്പിച്ചാറിയവെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. തുറന്നു വച്ചതോ പഴകിയതോ ആയ ആഹാരം കഴിക്കരുത്. പാകംചെയ്ത ആഹാരം അടച്ചു സൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. കൈനഖങ്ങള്‍ വെട്ടിവൃത്തിയായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ വൃത്തിയായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. മലമൂത്രവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക. ജലജന്യരോഗനിയന്ത്രണവും പാനീയചികിത്സയും വാരാചരണത്തിന് തുടക്കമായി ജലജന്യരോഗങ്ങളെക്കുറിച്ചും പാനീയചികിത്സയുടെ പ്രസക്തിയെക്കുറിച്ചുമുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഓറല്‍ റീ ഹൈഡ്രേഷന്‍ തെറാപ്പി (പാനീയ ചികിത്സ) യുടെ ജില്ലാതല ഉദ്ഘാടനം കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.   ജില്ലാമെഡിക്കല്‍ഓഫീസ്(ആരോഗ്യം),ആരോഗ്യ കേരളം പത്തനംതിട്ട, സാമൂഹികാരോഗ്യകേന്ദ്രം കുന്നന്താനം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്രമോഹന്‍ ചടങ്ങ് ഉദ്ഘാടനം…

Read More