കലക്ടറേറ്റ് വരാന്തയില്‍ വലിച്ചു കെട്ടിയ വെള്ള തുണിയില്‍ മനോഹര പൂചെടി ചിത്രം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വരച്ചിട്ടമ്പോള്‍ ജീവനക്കാരുടെ നിറഞ്ഞ കയ്യടി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കലക്ടറേറ്റില്‍ പത്തനംതിട്ട നഗരസഭ സംഘടിപ്പിച്ച ചിത്രരചന കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജില്ലാ കലക്ടറുടെ കരവിരുത്. മാത്യു ടി തോമസ് എംഎല്‍എ, എഡിഎം ബി ജ്യോതി, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, സംവിധായകന്‍ ഡോ.ബിജു, തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എ എസ് നൈസാം, പത്തനംതിട്ട നഗരസഭ സെക്രട്ടറി എ മുംതാസ്, തിരുവല്ല നഗരസഭ സെക്രട്ടറി കെ ദീപേഷ്, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, ക്ലീന്‍സിറ്റി മാനേജര്‍ എം പി വിനോദ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചിത്രചനയില്‍ പങ്കാളികളായി. രാവിലെ ആരംഭിച്ച കാമ്പയിന്‍ വൈകിട്ട് പൂര്‍ത്തിയാകുമ്പോള്‍ 15 മീറ്റര്‍ നീളമുള്ള ബാനറില്‍ തെളിഞ്ഞത്…
Read More