ശബരിമല വിഷയത്തിൽ കെ സുരേന്ദ്രനെതിരെ കേരളം മുഴുവനും കേസ്: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പെറ്റി കേസുപോലുമില്ല: വി മുരളീധരൻ

    സീതത്തോട്: ശബരിമല വിഷയത്തിൽ കേരളമങ്ങോളമിങ്ങോളം കെ സുരേന്ദ്രനെതിരെ നൂറു കണക്കിന് കേസെടുത്തു , എന്നാൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഒരു കേസുപോലുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ കണ്ണീര് കണ്ടാണ് സുരേന്ദ്രൻ ശബരിമല സമരത്തിന്റെ അമരത്ത് വന്നത്. വിഷയം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ വോട്ടു ചോദിച്ചു വരുന്ന മറ്റുള്ളവർ എവിടെയായിരുന്നു എന്ന് ചിന്തിക്കണം. ശബരിമലയുടെ പേരിലാണ് അദ്ദേഹം ജയിൽവാസം അനുഭവിച്ചത്. ശബരിമല പ്രശ്നത്തിൽ വേണ്ടി വന്നാൽ ബിജെപി നേതാക്കൾ വീണ്ടും ജയിലിൽ പോകാൻ തയ്യാറാകും. കോൺഗ്രസ്സ് നേതാക്കൾ അതിന് തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.   വിശ്വാസ സംരക്ഷണ നായകനായ കെ സുരേന്ദ്രന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ചിത്രമായി ഉൾപ്പെടുത്തിയിട്ടുള്ള ലച്ചു എന്ന കുട്ടി…

Read More