ശബരിമല തീര്‍ത്ഥാടനം സുരക്ഷിതവും സുഗമവുമാക്കണം : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com : ശബരിമല തീര്‍ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിന് എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായി റാന്നി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനു ശേഷം എത്തുന്ന മണ്ഡല കാലമായതിനാല്‍ തന്നെ അതീവ പ്രാധാന്യത്തോടെയും ജാഗ്രതയോടെയും ഈ സമയത്ത് പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ബന്ധപ്പെട്ട വകുപ്പുകളെല്ലാം കൃത്യമായ ഏകോപനത്തോടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കണം. തീര്‍ഥാടകര്‍ സ്‌നാനം ചെയ്യാന്‍ ഇറങ്ങുന്ന കടവുകളില്‍ വിവിധ ഭാഷകളിലുള്ള സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. നവംബര്‍ അഞ്ചിനകം കടവുകളിലെ ചെളി നീക്കം ചെയ്യുന്നതിനൊപ്പം വേണ്ട സുരക്ഷ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. തീര്‍ഥാടന കാലം തുടങ്ങുന്ന സമയത്ത് വനിതകള്‍ ഉള്‍പ്പെടെ 3000 പോലീസുകാരുടെ സേവനം ലഭ്യമാകുമെന്നും വടശേരിക്കര, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത…

Read More