ശബരിമലയില്‍ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കും

  ശബരില: അടിയന്തര വൈദ്യസഹായത്തിന് ചന്ദ്രാനന്ദൻ റോഡിൽ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിൽ ഒരു എമർജൻസി മെഡിക്കൽ സെന്റർ കൂടി ആരംഭിക്കാൻ സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിൽ നിർദേശം. സ്ഥലം കണ്ടെത്തി നൽകാൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്‌സ്, ദേവസ്വം ബോർഡ്, വോളണ്ടിയർമാർ തുടങ്ങിവരുടെ വിവിധയിടങ്ങളിലായി കേന്ദ്രീകരിച്ചിട്ടുള്ള സ്ട്രക്ചർ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെട്ടതാക്കാനും ലഭ്യമായ 300 സ്ട്രക്ചറുകളുടെ സേവനം പരമാവധി ലഭ്യമാക്കാനും ഡ്യൂട്ടി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. ഭസ്മക്കുളത്തിനു സമീപം ക്‌ളോറിനേഷൻ നടപടികൾ ഊർജിതമാക്കാൻ ദേവസ്വം ബോർഡ് പരിസ്ഥിതി എൻജിനീയർക്കു നിർദേശം നൽകി. സന്നിധാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആളുകൾ അപകടകരമായി അതിക്രമിച്ചു കയറുന്നില്ല എന്ന് ഉറപ്പുവരുത്താനും സന്നിധാനം എസ്.എച്ച്.ഒയ്ക്കു നിർദേശം നൽകി. പുൽമേടു വഴി വരുന്ന തീർഥാടകർ വൈകിട്ട് ഏഴുമണിക്ക് മുമ്പ് ഉരൽക്കുഴി…

Read More