konnivartha.com: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം ആഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോഴിക്കോടാണ് വേദി. ആഗസ്റ്റ് 23 വരെ നടക്കുന്ന പരിപാടിയിൽ 21 ന് ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും, മറ്റു വിഷയ വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നാഷണൽ കോൺഫറൻസ് നടക്കും. ട്രാൻസ്‌ജെൻഡർ/ക്വിയർ സംബന്ധിയായ വിഷയങ്ങളിലെ പാനൽ ചർച്ച, ട്രാൻസ്‌ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ എന്നിവയും അന്നുണ്ടാവും. 22, 23 തീയതികളിൽ ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ കലോത്സവം നടക്കും. കോഴിക്കോട് ജൂബിലി ഹാളിൽ നടക്കുന്ന ദേശീയ സെമിനാറിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യവും ക്ഷേമവും, വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും, സാമൂഹ്യനീതിയും മനുഷ്യ അവകാശങ്ങളും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിക്കും. ഇന്ത്യൻ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ…
Read More