വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിര്‍ദേശം. കൗണ്ടിംഗ് ഏജന്റുമാര്‍ ചുമതലപ്പെട്ട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഹാളില്‍ നിന്ന് പുറത്തുപോകണം. വോട്ടെണ്ണലുമായി ഏര്‍പെടുത്തിയ ക്രമീകരണം ബ്ലോക്ക്/ നഗരസഭ അടിസ്ഥാനത്തില്‍ വിലയിരുത്തി. ജില്ല പൊലീസ് മേധാവി ആര് ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More