പത്തനംതിട്ട : തട്ട മങ്കുഴി തോലൂഴം ശ്രീകൃഷ്ണ പമ്പിന് കിഴക്കുവശത്തുള്ള തോട്ടിൽ യുവാവ് മരിച്ചുകിടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം. വൈദ്യുതാഘാതമേറ്റും, വെള്ളത്തിൽ മുങ്ങിയതിൽ വച്ചും കൊടുമൺ ഇടത്തിട്ട ഐക്കര മുരുപ്പ് ആതിര ഭവനിൽ ശിവൻകുട്ടിയുടെ മകൻ ആദർശ് (21) മരിച്ചനിലയിൽ കാണപ്പെട്ട കേസിൽ ഒരാളെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മൃതദേഹം കാണപ്പെട്ട തൊടിന് കിഴക്കുവശത്തായി മുസ്ലിയാർ കോളേജ് വക ഫാമിന്റെ സൂക്ഷിപ്പുകാരനായ, പത്തനംതിട്ട മുണ്ടുകൊട്ടയ്ക്കൽ താഴെ വെട്ടിപ്രം ചുറപ്പുറത്തു പുത്തൻവീട്ടിൽ നിന്നും, പന്തളം തെക്കേക്കര പാറക്കര ശ്രീനിലയം വീട്ടിൽ വന്നു താമസിക്കുന്ന വാസുദേവന്റെ മകൻ കൊക്കോ എന്ന് വിളിക്കുന്ന പ്രസാദ് (60) ആണ് അറസ്റ്റിലായത്. ഇയാൾ കേസിൽ ഒന്നാം പ്രതിയാണ്. രണ്ടും മൂന്നും പ്രതികളായ അങ്ങാടിക്കൽ തെക്കേക്കര രാജിഭവനിൽ വാസുദേവന്റെ മകൻ വിനിൽ രാജ്, കുരിയറ തീർത്ഥം വീട്ടിൽ ശശിധരന്റെ…
Read More