വേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം : അള്‍ട്രാവയലറ്റ് കോന്നിയില്‍ കൂടി തന്നെ konnivartha.com: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചു എങ്കിലും താപനിലയില്‍ നേരിയ കുറവ് മാത്രം . സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരന്തരം ജാഗ്രതാ നിർദേശങ്ങൾ നല്കി വരുന്നു . ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കേരളത്തിൽ കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയില്‍ പല സ്ഥലവും മാറ്റമില്ലാതെ തുടരുന്നു . കോന്നി ,കൊട്ടാരക്കര ,ചെങ്ങനാശ്ശേരി ,ചെങ്ങന്നൂര്‍ ,മൂന്നാര്‍ ,പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ അൾട്രാവയലറ്റ് സൂചിക മുന്നില്‍ ആണ് . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.…
Read More