വികസന മികവിന്റെ 10 വര്‍ഷം: മാത്യു ടി തോമസ് എംഎല്‍എ :ആനിക്കാട് വികസന സദസ് സംഘടിപ്പിച്ചു സംസ്ഥാനം വികസനത്തില്‍ മുന്നേറിയ കാലമാണ് കഴിഞ്ഞ 10 വര്‍ഷമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. നൂറോന്മാവ് സെന്റ് മേരീസ് മലങ്കര സിറിയന്‍ കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആനിക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനം ഉള്‍പ്പെടെ പശ്ചാത്തല സൗകര്യ വികസനം സര്‍ക്കാര്‍ സാധ്യമാക്കി. ചരക്കു നീക്കത്തിന് വേഗത ഉണ്ടാക്കുന്നതിന് വിഴിഞ്ഞം തുറമുഖം, ക്ഷേമ പെന്ഷന്, ലൈഫ്, അതിദാരിദ്ര നിര്‍മാര്‍ജനം തുടങ്ങി എല്ലാ മേഖലയിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. കിഫ്ബി ഫണ്ടിലൂടെ സ്കൂള്‍, ആശുപത്രി, റോഡ് എന്നിവ മെച്ചപ്പെടുത്തി. 83 കോടി രൂപ അനുവദിച്ച തിരുവല്ല-മല്ലപ്പള്ളി റോഡില്‍ സ്ഥലമെടുപ്പും മല്ലപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ 50 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നു.…
Read Moreടാഗ്: വെച്ചൂച്ചിറ
കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുളള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 30ന് അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തികൊണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. വിവാഹ, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ (പാഴ്സലുകള്‍ മാത്രം), ഇലക്ഷന് സംബന്ധമായ ആവശ്യങ്ങള്‍, പരീക്ഷകള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍…
Read More