വിഷു കാഴ്ച ഒരുക്കി :കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും

konnivartha.com: കേരള സംസ്ഥാനത്തിന്‍റെ  ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു .കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും കാഴ്ച്ചയുടെ വസന്തം ഒരുക്കി മുടങ്ങാതെ പൂത്തു .   കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത്‌ മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ കണിക്കൊന്ന വിഷുവിന്‍റെ വരവറിയിച്ചു പൂത്തു . ഏതാനും വര്‍ഷമായി ഈ കണിക്കൊന്ന നിറയെ പൂവിടുന്നു . വില്ലേജ് ഓഫീസില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ജീവനക്കാരനാണ് കണിക്കൊന്നയുടെ തൈ ഇവിടെ വെച്ചത് . കോന്നി ടൌണ്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പോകുന്നവര്‍ക്ക് ഈ കണിക്കൊന്ന വിഷു കാഴ്ച ഒരുക്കി . കെ എസ് ടി പി റോഡ്‌ വികസനത്തിന്‌ മുന്നേ കോന്നി ട്രാഫിക്ക് ജങ്ക്ഷനില്‍ തണല്‍ ഒരുക്കിയ വാകമരം ഉണ്ടായിരുന്നു .…

Read More