വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18 ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാലും, വെയര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. മലയില്‍ എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ കാര്‍ഡും കരുതണം.
Read Moreടാഗ്: വിഷു
വിഷുവിനെ വരവേറ്റ് കോന്നി വില്ലേജ് ഓഫീസ് പരിസരത്തെ കര്‍ണ്ണികാരവും മുടങ്ങാതെ പൂത്തു
KONNI VARTHA.COM : കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു . കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത് മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ കണിക്കൊന്ന വിഷുവിന്‍റെ വരവറിയിച്ചു പൂത്തു . ഏതാനും വര്‍ഷമായി ഈ കണിക്കൊന്ന നിറയെ പൂവിടുന്നു . വില്ലേജ് ഓഫീസില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ജീവനകാരനാണ് കണിക്കൊന്നയുടെ തൈ ഇവിടെ വെച്ചത് . കോന്നി ടൌണ്‍- മെഡിക്കല്‍ കോളേജ് റോഡില്‍ പോകുന്നവര്‍ക്ക് ഈ കണിക്കൊന്ന വിഷു കാഴ്ച ഒരുക്കി . വര്‍ഷത്തില്‍ രണ്ടുതവണയാണ് കണിക്കൊന്ന പൂവിടുക. മാര്‍ച്ച്–ഏപ്രില്‍ മാസമാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമതായി ഒക്ടോബറിലും പൂക്കാറുണ്ട്. ഇലകളെല്ലാം കൊഴിഞ്ഞുപോയ മരത്തില്‍ മഞ്ഞപ്പൂക്കള്‍മാത്രമായി നിറഞ്ഞുനില്‍ക്കുന്നത് കൂടുതലും ഏപ്രില്‍മാസത്തിലാണ്. നേരിയ മണമുള്ള പൂങ്കുലകള്‍ക്ക് 50…
Read More