വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി.   അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് ജൂൺ 1 വരെ വിലക്കേർപ്പെടുത്തി. തീരദേശ മേഖലകളിൽ കടലാക്രമണ ജാഗ്രത നിർദേവും നിലവിലുണ്ട്.നാളെ നാല് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

Read More