കേരളത്തിൽ കാലവർഷക്കെടുതി : വൻ നാശനഷ്ടം, വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെയ് 31 മുതൽ ജൂൺ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂൺ 6 മുതൽ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകളിൽ 1,894 പേർ താമസിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ആറ് ദിവസത്തെ ശക്തമായ മഴയും കാറ്റും 144 വീടുകൾ തകർത്തു. 138 വീടുകൾ ഭാഗികമായും 6 വീടുകൾ പൂർണമായും…

Read More