വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം  വളര്‍ത്തേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

സമൂഹത്തിന്റെ പുരോഗതിക്കൊപ്പം വ്യക്തിജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശാസ്ത്രത്തെ അറിയേണ്ടതുണ്ടെന്നും വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ഒരു പ്രശ്നം ഉണ്ടായാല്‍ അതിനുള്ള പരിഹാരം ശാസ്ത്രീയ ചിന്തകളിലൂടെയും കണ്ടെത്തലുകളിലൂടെയും ദൂരീകരിക്കാന്‍ ശ്രമിക്കണം. ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചോദ്യം ചോദിക്കുവാന്‍ പഠിക്കുക എന്നതിനോടൊപ്പം കണ്ടുപിടിക്കാനുള്ള അന്വേഷണവും നടത്തണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തൊട്ടും, അറിഞ്ഞും, കേട്ടും പഠിക്കുന്ന രീതിയില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജീകരിച്ചു കൊണ്ട് വിദ്യാര്‍ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസം നല്‍കുന്നതിലാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നവോഥാന കാലഘട്ടത്തിലൂടെ കടന്നുപോയി മനസിലെ ഇരുളിനെ മായ്ച്ച് പരുവപ്പെടുത്തി എടുത്ത തെളിഞ്ഞ ചിന്തയാണ് നമ്മുടെ സമൂഹത്തിനുള്ളത്. അത് നിലനിര്‍ത്തുവാന്‍ വിവിധ…

Read More