അപേക്ഷ ക്ഷണിച്ചു konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (Honours) കോഴ്സിന് പ്ലസ് ടു പാസായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും : www.cfrdkerala.in, www.supplycokerala.com സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ konnivartha.com: ദൃശ്യമാധ്യമരംഗത്ത് നിരവധി അവസരങ്ങളുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളിലേയ്ക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുകൾക്കും മെയ് 31 വരെ അപേക്ഷിക്കാം. കെഡിസ്കിന്റെ സ്കോളർഷിപ്പുമുണ്ട്. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സുകൾക്കാണ്…
Read Moreടാഗ്: വിദ്യാഭ്യാസ വാര്‍ത്തകള്‍ ( 29/09/2023)
വിദ്യാഭ്യാസ വാര്‍ത്തകള്‍ ( 29/09/2023)
പി.ജി നഴ്‌സിങ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു 2023-24 അധ്യയന വർഷത്തെ പി.ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ബി.ഡി.എസ്: ഒഴിവുള്ള സീറ്റിൽ പ്രവേശനം 2023-24 അധ്യയന വർഷത്തെ ബി.ഡി.എസ് കോഴിസിലേക്കുള്ള ഒന്നാം റൗണ്ട് സ്ട്രേ വേക്കൻസി ഫില്ലിംഗിനുശേഷം ഒഴിവ് വന്ന സർക്കാർ, സ്വാശ്രയ ദന്തൽ കോളജുകളിലെ ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകുന്ന യോഗ്യതാ ലിസ്റ്റുകൾ അനുസരിച്ച് അതാത് കോളജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ്/സാധ്യതാ ലിസ്റ്റ്/Eligibility list എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് അതത് കോളജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരിക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inസന്ദർശിക്കുക.…
Read More