വികസന സദസ് സംഘടിപ്പിച്ചു: ആനിക്കാട്, വെച്ചൂച്ചിറ,കോഴഞ്ചേരി

  വികസന മികവിന്റെ 10 വര്‍ഷം: മാത്യു ടി തോമസ് എംഎല്‍എ :ആനിക്കാട് വികസന സദസ് സംഘടിപ്പിച്ചു സംസ്ഥാനം വികസനത്തില്‍ മുന്നേറിയ കാലമാണ് കഴിഞ്ഞ 10 വര്‍ഷമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. നൂറോന്മാവ് സെന്റ് മേരീസ് മലങ്കര സിറിയന്‍ കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആനിക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനം ഉള്‍പ്പെടെ പശ്ചാത്തല സൗകര്യ വികസനം സര്‍ക്കാര്‍ സാധ്യമാക്കി. ചരക്കു നീക്കത്തിന് വേഗത ഉണ്ടാക്കുന്നതിന് വിഴിഞ്ഞം തുറമുഖം, ക്ഷേമ പെന്‍ഷന്‍, ലൈഫ്, അതിദാരിദ്ര നിര്‍മാര്‍ജനം തുടങ്ങി എല്ലാ മേഖലയിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. കിഫ്ബി ഫണ്ടിലൂടെ സ്‌കൂള്‍, ആശുപത്രി, റോഡ് എന്നിവ മെച്ചപ്പെടുത്തി. 83 കോടി രൂപ അനുവദിച്ച തിരുവല്ല-മല്ലപ്പള്ളി റോഡില്‍ സ്ഥലമെടുപ്പും മല്ലപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ 50 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നു.…

Read More