വര്‍ണാഭമായി പത്തനംതിട്ട ജില്ലാതല ശിശു ദിനാഘോഷം

  പത്തനംതിട്ട ജില്ലാതലശിശുദിനാഘോഷം വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയോടെ വര്‍ണാഭമായി. കളക്ട്രേറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി വി. അജിത്കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റിയ ഘോഷയാത്രയില്‍ ജില്ലാകളക്ടര്‍ എ. ഷിബു അണിചേര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികളും ആവേശത്തിലായി.മാര്‍ത്തോമസ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് പന്തളം യുപിഎസിലെ വിദ്യാര്‍ത്ഥി ശ്രാവണ വി മനോജ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവ.എല്‍പിഎസിലെ വിദ്യാര്‍ത്ഥി നെഹ്സിന കെ നദീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ റാന്നി മാടമണ്‍ ഗവ. യുപിഎസിലെ വിദ്യാര്‍ഥി അനാമിക ഷിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു ശിശുദിനസന്ദേശം നല്‍കി. ശിശുക്ഷേമസമിതി വൈസ് പ്രിസഡന്റ് ആര്‍ അജിത്കുമാര്‍ ശിശുദിനസ്റ്റാമ്പ് പ്രകാശനം ചെയ്തു.സംസ്ഥാന അധ്യാപിക അവാര്‍ഡ് നേടിയ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്…

Read More