വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും

  കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്റെയിൽ ഭവനിൽ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ പങ്കെടുത്തു. റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും യോഗത്തിൽ സന്നിഹിതനായിരുന്നു.   വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യാത്രയിലൂടെ കടന്നുപോകുന്ന ഓരോ പ്രദേശത്തിൻ്റെയും സംസ്കാരവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ഭക്ഷണം വാഗ്ദാനം ചെയ്യുന്നതിലൂടെ യാത്രാനുഭവം ഗണ്യമായി വർദ്ധിപ്പിക്കാനാവും. ഭാവിയിൽ ക്രമേണ ഈ സൗകര്യം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.   വ്യാജ തിരിച്ചറിയൽ സംവിധാനങ്ങൾ വഴി നടത്തുന്ന ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനെതിരെ ഇന്ത്യൻ റെയിൽവേ എടുത്ത നടപടികൾ മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. യഥാർത്ഥ ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തുന്നതിനും കർശനമായ സംവിധാനം ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഐആർസിടിസി വെബ്‌സൈറ്റിൽ ഇപ്പോൾ പ്രതിദിനം…

Read More