ലോക പൊണ്ണത്തടി ദിനാചരണം : ആളുകള്‍ ജങ്ക്ഫുഡിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

  ജങ്ക് ഫുഡിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക പൊണ്ണതടി ദിനവുമായി ബന്ധപെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയുടെയും എന്‍ സി ഡി ന്യൂട്രിഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്തി ആന്റ് ന്യൂട്രിഷസ്സ് ഫുഡ് കോമ്പറ്റിഷന്‍, എക്‌സിബിഷന്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ജീവിതശൈലി രോഗങ്ങളില്‍ നിന്നും അതുപോലെ അമിതവണ്ണം ഇവയില്‍ നിന്നൊക്കെ രക്ഷനേടാന്‍ ജങ്ക് ഫുഡിന്റെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ സാധിക്കുമെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായ ചടങ്ങില്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി, ആശുപത്രി സൂപ്രണ്ട് മണികണ്ഠന്‍ ,ഡയറ്റിഷ്യന്‍ ജ്യോതി എന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ശശി, ഡോ.പ്രശാന്ത് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.   വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ മത്സരത്തിലും ഫുഡ്…

Read More