വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം:ലോകത്തെ മാറ്റാന്‍ പുസ്തകത്തിനാകും: പ്രമോദ് നാരായണ്‍ എംഎല്‍എ:നവോത്ഥാന മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചത് ലൈബ്രറി കൗണ്‍സില്‍: ജോര്‍ജ് എബ്രഹാം konnivartha.com: ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനയ്ക്കാകുമെന്നും ലോകത്തെ മാറ്റിമറിച്ച പുസ്തകങ്ങളുണ്ടെന്നും പ്രമോദ് നാരായണ്‍ എംഎല്‍എ. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി എം എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് എന്ന മഹാപ്രകാശത്തിലേക്ക് കടക്കുന്നതിന് പുസ്തകം വായിക്കണം. മറ്റൊരാളെ മനസിലാക്കണമെങ്കില്‍ വായന വേണം. ഓരോ പുസ്തകവും വ്യത്യസ്തമാണ്. പല വികാരങ്ങളെയും ഭാവങ്ങളെയും അറിയാനുള്ള ഏക ഉപാധിയാണ് വായന. പുസ്തകങ്ങളിലൂടെ വ്യക്തിയെ മാത്രമല്ല നാടിന്റെ ചേതോവികാരവും മനസിലാക്കാനാകുമെന്ന് മഹാത്മ ഗാന്ധിയുടെ ആത്മകഥ ഉദ്ധരിച്ച് എംഎല്‍എ വ്യക്തമാക്കി. ഒരു വ്യക്തിയുടെ രൂപകല്പനയില് പുസ്തകം വഹിക്കുന്ന പങ്ക് പ്രധാനമാണ്. വായനയുടെ മാസ്മരിക ലോകം…
Read More