ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ മിന്നല്‍ പരിശോധന തുടങ്ങി

      konnivartha.com: ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന  ജില്ലയില്‍ ആരംഭിച്ചു. എല്ലാ ദിവസവും  സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍  പരിശോധനകള്‍ നടത്തും.   മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും  കുറച്ച് വില്‍പന  നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്‍പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുക, എം ആര്‍ പി യെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുകയോ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയോ ചെയ്യും.   പരാതി സ്വീകരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അതതു താലൂക്കുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍,  ഫ്ളയിംഗ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ എന്നിവരെയോ കണ്‍ട്രോളര്‍ റൂം നമ്പറിലോ…

Read More