ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു : എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള ഏറ്റവും മികച്ച യൂണിറ്റ് konnivartha.com: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ് ‘ പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള തെരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്.എസ് വീരണകാവും എറണാകുളം ജില്ലയിലെ സെന്റ് ജോസഫ് എച്ച്.എസ് കറുകുറ്റിയും പങ്കിട്ടു. സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാലയങ്ങൾക്ക് 2 ലക്ഷവും 1.5 ലക്ഷവും രൂപ വീതം ലഭിക്കുമ്പോൾ മൂന്നാം സ്ഥാനം പങ്കിട്ടവർക്ക് 60,000/- രൂപ വീതം ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000/-, 25,000/-, 15,000/- രൂപ വീതം…
Read More