ലിംഗപദവി കൈവരിക്കാന് സ്ത്രീ പുരുഷ സമത്വം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില് സംഘടിപ്പിച്ച ലിംഗപദവി സമത്വം സംബന്ധിച്ച ജില്ലാതല ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ സമത്വം ഒരു പൊതു സാഹചര്യത്തിന്റെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില് നില നില്ക്കുന്ന തെറ്റായ പ്രവണതകളെയും, കാഴ്ചപ്പാടുകളെയും മാറ്റാന് കൃത്യമായ ബോധവത്ക്കരണ പരിപാടികള് ആവശ്യമാണ്. പുരുഷമേധാവിത്വ സമൂഹമെന്ന ചിന്ത സ്ത്രീകള് തന്നെ വാര്ത്തുടയ്ക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രവര്ത്തകരുടെയും, മത സാമുദായിക സംഘടനകളുടെയും, ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ മാത്രമേ ലിംഗ സമത്വം ഉറപ്പിക്കാനാകു. ലിംഗ സമത്വം, സ്ത്രീ പുരുഷ സമത്വം കൈവരിക്കുക, സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുക, ശൈശവ വിവാഹം നിര്ത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള് കൈവരിക്കുവാന് ആവശ്യമായ വിവിധങ്ങളായ പ്രവര്ത്തനങ്ങളാണ് സര്ക്കാര്…
Read More