konnivartha.com: റാന്നി താലൂക്ക് ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 11ന് രാവിലെ 10.30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും. എംബിബിഎസ് / റ്റിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്യാട്രി പി.ജി അഭികാമ്യം) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 45നും മധ്യേ. ഒഴിവ് -ഒന്ന്. ബയോഡേറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍ : 9188522990.
Read Moreടാഗ്: റാന്നി താലൂക്ക് ആശുപത്രിക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍
റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കിന്റേയും പുതുതായി പണികഴിപ്പിച്ച ഫാര്‍മസിയുടേയും ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു
റാന്നി താലൂക്ക് ആശുപത്രിയുടെ വികസന കുതിപ്പിന് തുടക്കമായി റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനികചികിത്സാ സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം വേഗത്തില്‍ സാധ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കിന്റേയും പുതുതായി പണികഴിപ്പിച്ച ഫാര്‍മസിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റാന്നി താലൂക്ക് ആശുപത്രിയുടെ വികസനക്കുതിപ്പിന് തുടക്കമിടുന്ന പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് ക്യു നില്‍ക്കാതെ ടോക്കണ്‍ എടുക്കാന്‍ സാധിക്കുന്ന ഇഹെല്‍ത്ത് സംവിധാനം റാന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കും. ഇതിലൂടെ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ ടോക്കണ്‍ എടുത്ത് സമയം അനുസരിച്ച് ആശുപത്രികളിലെത്താന്‍ സാധിക്കും. റാന്നി താലൂക്ക് ആശുപത്രി പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ ഏറ്റവും മര്‍മ്മ പ്രധാനമായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ റാന്നി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ശബരിമല തീര്‍ഥാടകര്‍ക്കും…
Read Moreറാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം: സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു
konnivartha.com : റാന്നി താലൂക്ക് ആശുപത്രിക്ക് കിഫ്ബി മുഖേന അനുവദിച്ച പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ എല്‍എ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയിലെത്തി സ്ഥല പരിശോധന നടത്തി. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതിനാല്‍ കെട്ടിട നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. ഇതിനായി എംഎല്‍എ മുന്‍കൈയെടുത്ത് നിരവധി യോഗങ്ങളും വിളിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 18.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 51.5 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായത്.…
Read Moreറാന്നി താലൂക്ക് ആശുപത്രിയിലെ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
konnivartha.com : പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ ചാര്‍ളി ചാക്കോയെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവായി. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയില്‍ നിന്നും ഡോക്ടര്‍ കൈക്കൂലി വാങ്ങിയ സംഭവമുണ്ടായത്. അനിത എന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി ഹെര്‍ണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന്‍ ഡേറ്റ് നല്‍കുന്നതിന് അനിതയുടെ ഭര്‍ത്താവില്‍ നിന്നും ഡോക്ടര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ നിരവധി തവണ ഡോക്ടര്‍ ഓപ്പറേഷന്‍ മാറ്റിവയ്ക്കുകയുണ്ടായി. തുടര്‍ന്ന് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് 2000 രൂപ ഡോക്ടര്‍ക്ക് നല്‍കിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷന്‍ തീയതി നല്‍കിയത്. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി.…
Read Moreശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ,അറിയിപ്പുകള്‍ (18/11/2021 )
konnivartha.com : റാന്നി താലൂക്ക് ആശുപത്രിയില്‍ അഞ്ച് കിടക്കകളോടുകൂടിയ ശബരിമല വാര്‍ഡ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം സജ്ജമാക്കാനാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, അഡ്വ.ജേക്കബ് സ്റ്റിഫന്‍, പി.ആര്‍ പ്രസാദ്, എം.എസ് സുജ, നയന സാബു, സന്ധ്യ ദേവി, സതീഷ് കെ പണിക്കര്‍, തോമസ് മാത്യു, ജോര്‍ജ് എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ.ലിന്‍ഡ ജോസഫ്, ആര്‍.എം.ഒ ഡോ.വി.ആര്‍ വൈശാഖ് എന്നിവര്‍ സംസാരിച്ചു. മഴ മാറി, മാനം തെളിഞ്ഞു;സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍ മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്ന് നാലാം ദിനത്തില്‍ സന്നിധാനത്ത് മഴ മാറി നിന്നത് ദര്‍ശനം സുഗമമാക്കി. പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ നിര…
Read Moreറാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്‍.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാംതന്നെ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റാന്നി താലൂക്ക് ആശുപത്രിക്ക് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2260 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഈ ലേബര്‍ ഡെലിവറി സ്യൂട്ട് സജ്ജമാക്കുന്നത്. വേദനരഹിത പ്രസവ സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഗര്‍ഭിണികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രത്യേക റിസപ്ഷന്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറി, ഒരേസമയം ആറു പേരെ പരിചരിക്കാനുള്ള സ്റ്റേജ് വണ്‍…
Read Moreറാന്നി താലൂക്ക് ആശുപത്രിക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍
കോന്നി വാര്‍ത്ത : അടിയന്തര പരിചരണം വേണ്ട രോഗികള്‍ക്ക് ഇനി ആശ്വസിക്കാം. റാന്നി താലൂക്ക് ആശുപത്രിയില്‍ രാജു എബ്രഹാം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും ഒന്‍പത് വെന്റിലേറ്ററുകള്‍ അനുവദിച്ചു. ഇതിനായി 88 ലക്ഷം രൂപയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചത്. കോവിഡ് രോഗബാധ ഉയരുന്ന സാഹചര്യത്തിലും മറ്റ് അടിയന്തിര സാഹചര്യത്തിലും രോഗികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം വേണമെങ്കില്‍ മറ്റു സ്ഥലങ്ങളിലെ ആശുപത്രികളില്‍ പോകേണ്ട അവസ്ഥയായിരുന്നു. വെന്റിലേറ്ററുകളുടെ ഉദ്ഘാടനം രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു അധ്യക്ഷയായി. പി. ആര്‍. പ്രസാദ്, ബിനോയി കുര്യാക്കോസ്, എം.വി. വിദ്യാധരന്‍, മത്തായി ചാക്കോ, സജി ഇ ടിക്കുള, രാജപ്പന്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത് എന്നിവര്‍ സംസാരിച്ചു.
Read More