റബറിന് താങ്ങുവില : പ്രകടന പത്രികയില്‍ ഉണ്ട് : പ്രാവര്‍ത്തികമാക്കണം

റബറിന് താങ്ങുവില : പ്രകടന പത്രികയില്‍ ഉണ്ട് : പ്രാവര്‍ത്തികമാക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം :സാധാരണ റബര്‍ കര്‍ഷകരുടെ എക്കാലത്തെയും ആവശ്യമാണ് റബറിന് താങ്ങുവില പ്രഖ്യാപിക്കണം എന്നത് . ഇലക്ഷന്‍ കാലത്ത് മുന്നണികളുടെ പ്രകടന പത്രികയില്‍ വെണ്ടയ്ക്കാ മുഴുപ്പിന് കാണുന്നതും ഈ വാചകമാണ് . “അധികാരത്തില്‍ കയറിയാല്‍ റബറിന് താങ്ങുവില പ്രഖ്യാപിക്കും “. എന്നാല്‍ ഗ്രാമീണ റബര്‍ കര്‍ഷകര്‍ക്ക് വലിച്ചാല്‍ വലിഞ്ഞു കിട്ടാത്തത് ഈ ആനുകൂല്യമാണ് . കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ ഒരു മണിക്കൂര്‍ മാത്രം മതി താങ്ങ് വില പ്രഖ്യാപിക്കാന്‍ . പഠന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സര്‍ക്കാരുകളുടെ മുന്നില്‍ ഉണ്ട് .നടപ്പിലാക്കിയാല്‍ മാത്രം മതി . കേരളത്തില്‍ വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതോടെ വരുന്ന ബജറ്റില്‍ ധനകാര്യ വകുപ്പ് റബറിന് താങ്ങ് വില പ്രഖ്യാപിക്കണം എന്ന് നാഷണൽ അസോസിയേഷന്‍…

Read More