പുകയിലയുടെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെയും ദോഷഫലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെ പുകയില, മദ്യം, മയക്കുമരുന്ന് വിമുക്തമാക്കുന്നതിനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കുന്നതിനു നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) കര്‍ശനമായി ആവശ്യപ്പെട്ടു. 2025 മെയ് 15 നു നടന്ന നാര്‍ക്കോ-കോഓര്‍ഡിനേഷന്‍ സെന്ററിന്റെ (NCORD) എട്ടാമത് അപെക്സ് കമ്മിറ്റി യോഗത്തിനു ശേഷമാണ് DoSEL സെക്രട്ടറി ശ്രീ സഞ്ജയ് കൂമാര്‍ രാജ്യവ്യാപക എന്‍ഫോഴ്സ്മെന്റ് ഡ്രൈവിനു നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ ഉന്നതതല യോഗം, യുവാക്കളെ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം എടുത്തുകാണിക്കുകയും വിദ്യാഭ്യാസ, നിയമ നിര്‍വ്വഹണ വകുപ്പുകള്‍ക്കിടയില്‍ ഏകോപിത ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്തുകൊണ്ട് ഇതു…
Read More