നാനൂറോളം വയോജനങ്ങള്‍ക്ക് “മാതാവായി ” മാറിയ പ്രീഷില്‍ഡയുടെ കഥയറിയാം

  KONNI VARTHA.COM : ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലേക്ക് അഭയം തേടിയെത്തുന്നവര്‍ക്ക് അഭയവും സാന്ത്വനവുമാകുന്ന കരങ്ങളില്‍ പ്രധാനമാണ് പ്രീഷില്‍ഡ ആന്റണിയെന്ന മഹാത്മയുടെ സെക്രട്ടറിയും, അന്തേവാസികളുടെ മാതൃതുല്യയുമായ സുജ. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാനും, സ്ഥാപകനുമായ രാജേഷ് തിരുവല്ലയുടെ സഹധര്‍മ്മിണിയായ സുജ അദ്ദേഹത്തിന്റെ നിഴല്‍പോലെ കൂടെ നിന്നതാണ് മഹാത്മ ജനഹൃദയങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിക്കുവാന്‍ കാരണം. മഹാത്മയിലെ 140-ഓളം സന്നദ്ധ പ്രവര്‍ത്തകരില്‍ നൂറോളം പേര്‍ സ്ത്രീകളാണെന്നതും ഏറെ ശ്രദ്ധേയമാണ്. അവരുടെ നേതൃത്വവും, സുരക്ഷിതത്വവും, സമത്വവും ഏല്ലാം ഉറപ്പുവരുത്തുവാന്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രീഷില്‍ഡയ്ക്ക് കഴിയുന്നുണ്ട്.     നാനൂറോളം വയോജനങ്ങള്‍ക്കും, ഇവരില്‍ ചിലരുടെ കുട്ടികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് മാതാവായി മാറിയ, 140 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേതൃത്വമേകുന്ന പ്രീഷില്‍ഡയെന്ന സുജ കടന്നു വന്നത് കനല്‍ വഴികളിലൂടെയാണ്. കൊല്ലം ഈസ്റ്റ് കല്ലട, മുട്ടം, ജോണിവിലാസത്തില്‍ ആന്റണിയുടേയും, സ്റ്റാന്‍സിയുടേയും, മൂന്ന് മക്കളില്‍ രണ്ടാമത്തെ…

Read More