മുൻവിരോധത്താൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ സുഹൃത്ത് പിടിയിൽ

  പത്തനംതിട്ട : യുവാവിന്‍റെ തല ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ച  സുഹൃത്ത് വധശ്രമകേസിൽ അറസ്റ്റിൽ. ഉറ്റചങ്ങാതികളായി തുടരവേ,മാസങ്ങൾക്കുമുമ്പുണ്ടായ വാക്കുതർക്കം പകയായി ഉള്ളിൽ സൂക്ഷിക്കുകയും,അവസരം കിട്ടിയപ്പോൾ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെയാണ് കീഴ്‌വായ്‌പ്പൂർ പോലീസ് സാഹസികമായി പിടികൂടിയത്. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത് വീട്ടിൽ വർഗീസ് ജോണിന്റെ മകൻ വിനീത് എന്ന് വിളിക്കുന്ന ജോ വർഗീസ് (32) ആണ് പിടിയിലായത്. ക്രിക്കറ്റ്‌ ബാറ്റ് കൊണ്ടുള്ള അടിയിൽ മാരകമായി പരിക്കേറ്റ കല്ലൂപ്പാറ ചെങ്ങരൂർ അടവിക്കമല കൊച്ചുപറമ്പിൽ കൃഷ്ണൻ കുട്ടിയുടെ മകൻ ശരത് കൃഷ്ണ(32)നും ഇയാളും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും പുതുശ്ശേരിയിലെ ഒരു സ്പോർട്സ് ക്ലബ്ബിൽ പ്രവർത്തിക്കുന്നുണ്ട്.   പ്രതി ജോ ക്ലബ്ബിന്റെ നിലവിലെ  പ്രസിഡന്റും, ശരത് മുൻ പ്രസിഡന്റ്റുമാണ്. ലോക കപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരം നടന്ന കഴിഞ്ഞ ഡിസംബർ 18 ന് രാത്രി 10 മണിക്കാണ് സംഭവം.…

Read More