മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇലക്ഷന്‍ വെയര്‍ ഹൗസില്‍ പരിശോധന നടത്തി

  നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ ഹൗസ് പരിശോധിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകളിലെയും പ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്തു. അഞ്ച് മണ്ഡലങ്ങളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗവും കലക്ടറേറ്റില്‍ ചേര്‍ന്നു. എഡിഎം ബി.ജ്യോതി, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ ആര്‍. ശ്രീലത, മിനി തോമസ്, മിനി കെ.ജോണ്‍, എം. ബിപിന്‍ കുമാര്‍, തിരുവല്ല അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സിനിമോള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Read More