രാമനാമമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന കര്‍ക്കിടകം പിറന്നു :ക്ഷേത്രങ്ങള്‍ ഒരുങ്ങി

  മാനവ കുലത്തിന്‍റെ മനസ്സില്‍ ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന മാസം കര്‍ക്കടകം . കര്‍ക്കടക മാസം വന്നഞ്ഞു .ഇനി രാമായണമാസം . ക്ഷേത്രങ്ങളില്‍ അഷ്ടദ്രവ്യ   മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ക്ക് ഭദ്ര ദീപം തെളിഞ്ഞു . രാമായണ പാരായണം വൈകിട്ട് ആണ് ചെല്ലുന്നത് .ചിലയിടങ്ങളില്‍ പുലര്‍ക്കാലത്തും പാരായണം ഉണ്ട് . രാമായണപാരായണം, തൃകാലപൂജ, കര്‍ക്കികടപൂജ തുടങ്ങിയ ചടങ്ങുകള്‍ നടക്കും . കര്‍ക്കടകത്തിലെ പ്രധാന ചടങ്ങ് കര്‍ക്കടക മാസ ബലി തര്‍പ്പണം ആണ് . ഈ മാസം 24 ന് പ്രധാന ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടക്കും . മിക്ക ക്ഷേത്രങ്ങളിലും സമ്പൂര്‍ണ്ണ രാമായണ പാരായണം നടക്കും . വിശേഷാല്‍ പൂജകളും ഉണ്ടാകും . അന്നദാനം,ഔഷധകഞ്ഞി വിതരണം എന്നിവയും സജീകരിച്ചിട്ടുണ്ട് .   കേരളത്തിൽ പലയിടത്തും നാലമ്പലദർശനമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമാണ് തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം…

Read More