മാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു

konnivartha.com; ആകാശവാണി വാർത്താ വിഭാഗത്തിലെ മാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു:തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ:നിർമിത ബുദ്ധിയുടെ കാലത്ത് വാർത്തകൾ ‌യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുന്നതിന് പ്രാധാന്യമേറെ: പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ്   konnivartha.com; സംസ്ഥാന തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ കുറിച്ച് ആകാശവാണി വാർത്താ വിഭാഗത്തിലെ മാധ്യമ പ്രവർത്തകർക്കായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിരഹിതവും, വികസനോന്മുഖവുമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ യോ​ഗ്യരായ സ്ഥാനാർത്ഥികൾ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളെ കുറിച്ചുളള കാഴ്ചപ്പാടുകളല്ല, വാർത്തകൾ തന്നെയായിരിക്കണം മാധ്യമങ്ങൾ പ്രാധാന്യത്തോടെ നൽകേണ്ടതെന്നും ആധികാരികമായ വാർത്തകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.…

Read More