മഴപെയ്തിട്ടും ചൂടിന് കുറവില്ല : ഇന്നും ഉയർന്ന ചൂടിന് സാധ്യത:മൂന്നാറില്‍ റെഡ് അലേര്‍ട്ട് ( 25/04/2025 )

  കേരളത്തിലെ മിക്ക ജില്ലകളിലും മഴ ലഭിച്ചിട്ടും ചൂടിനു കുറവില്ല . സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നാറില്‍ റെഡ് അലേര്‍ട്ട് ആണ് ഉള്ളത് .ആറു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി . 5 ജില്ലകളില്‍ മുന്‍കരുതല്‍ നിര്‍ദേശം നല്‍കി . ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ…

Read More