konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ആഭിചാര (കീയയും മന്ത്രവാദ ചികിത്സയും നടത്തിയതിന് അറസ്റ്റിലായ വാസന്തിമഠം ശോഭന (50) ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശോഭനയെ തിരുവനന്തപുരം വനിതാ ജയിലിലും ,ഉണ്ണികൃഷ്ണനെ കൊട്ടാരക്കര സബ് ജയിലിലും ആണ് റിമാൻഡ് ചെയ്തത്.മലയാലപ്പുഴ സി ഐ കെ എസ് വിജയൻ ,എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ റിമാൻഡ് ചെയ്തത്. കഴിഞ്ഞ 8 വർഷക്കാലമായി പൊതീപ്പാട് ലക്ഷം വീട് കോളനിക്ക് സമീപം വാസന്തിമഠം എന്ന പേരിൽ അഭിചാര ക്രിയയും, മന്ത്രവാദ ചികിത്സയും നടത്തി വരികയായിരുന്നു. 2016ൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഇവിടെ നിന്നും മാരകായുധങ്ങൾ അടക്കം പിടിച്ചെടുത്ത് പോലീസിൽ ഏൽപ്പിച്ചതാണ്. ഇപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മന്ത്രവാദത്തിനിടെ ബോധരഹിതയായി വീഴുന്നതിൻ്റെ ദൃശ്യം പുറത്ത് വന്നതിന് തുടർന്ന് ഡി വൈ എഫ് ഐ…
Read More