konnivartha.com: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മണ്ണടി കാമ്പിത്താന് കല്മണ്ഡപത്തിന്റെ അടിയന്തര സംരക്ഷണ പദ്ധതിക്ക് ഭരണാനുമതി നല്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പുരാവസ്തു മ്യൂസിയം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പിദളവ സമുച്ചയത്തില്‍ 2023-24 അടൂര്‍ മണ്ഡലതല ബജറ്റ് നിര്‍ദ്ദേശ പദ്ധതിയിലൂടെ 3.5 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന മണ്ണടി വേലുത്തമ്പിദളവ സ്മാരകം അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന ഗവേഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി പരിവര്‍ത്തിക്കുന്നതിനും ഒരു വൈഞാനിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഉണ്ട്. കേരളത്തിലെ ഇതര പഠന ഗവേഷണ സ്ഥാപനങ്ങള്‍ക്കും നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More