മണിയാര്‍ ഡാം : ജാഗ്രതാ നിര്‍ദ്ദേശം

  konnivartha.com: പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തിര അറ്റകുറ്റപണികള്‍ ആവശ്യമായി വന്നതിനാല്‍ ബാരേജിലെ ജലം പൂര്‍ണമായും പുറത്തേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഏതു സമയത്തും ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

Read More