ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ് ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന ഈ സമയത്ത് പന്തളം കൊട്ടാരത്തിൽ നിന്നു കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ അയ്യപ്പസ്വാമിക്ക് ചാർത്തി ദീപാരാധന നടത്തും. ഇതോടൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞ് ഭക്തർക്കെല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും മേൽശാന്തി പറഞ്ഞു.
Read Moreടാഗ്: മകരവിളക്ക് മഹോത്സവത്തിന് ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു
മകരവിളക്ക് മഹോത്സവത്തിന് തിങ്കളാഴ്ച നടതുറക്കും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു.
Read Moreമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്തെ ആഴി ശുചീകരിച്ചു
ശബരിമല: മണ്ഡലകാല ഉത്സവം കഴിഞ്ഞ് ശബരിമല ക്ഷേത്രനടയടച്ചതിന് ശേഷം സന്നിധാനത്തെ ആഴി ശുചീകരിച്ചു. ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30ന് വൈകിട്ട് നട തുറന്നശേഷം ആഴിയിൽ അഗ്നി തെളിയിക്കും.
Read Moreമകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച നട തുറക്കും
konnivartha.com: മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് ശബരിമല നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രാസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന മണ്ഡല കാല ഉത്സവത്തിന് സമാപനമായി.ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടയടച്ചു. രാത്രി 9.55 ന്ഹരിവരാസനം പാടി. രാത്രി 10 ന് ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത് അഡ്മിനിസ്ടേറ്റീവ് ഓഫീസർ ഒ ജി ബിജു…
Read Moreമകരവിളക്ക് മഹോത്സവത്തിന് ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു
മകരവിളക്ക് മഹോത്സവത്തിന് നടതുറന്നു ശബരിമലയില്‍ അയ്യനെ കാണാന്‍ ഭക്തജന പ്രവാഹം ശബരിമല: ആശ്രിതവത്സലനായ അയ്യനെ കാണാന്‍ കൂപ്പുകൈകളും ശരണംവിളികളുമായി കാത്തുനിന്ന ആയിരക്കണക്കിന് അയ്യപ്പന്‍മാര്‍ക്ക് ദര്‍ശനപുണ്യം. ഇന്നലെ (ഡിസംബര്‍ 30)വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവര് നട തുറന്നപ്പോള്‍ സന്നിധാനം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി ശബരീശന്റെ തിരുവിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും, മാളികപ്പുറം തിരുനടയുടെ താക്കോലും ഏറ്റുവാങ്ങി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നടതുറന്നു. മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചതോടെ ഭക്തരെ പതിനെട്ടാം പടിയിലൂടെ കടത്തിവിട്ടു. നിലക്കലില്‍ നിന്നും രാലിലെ 10 മണി മുതലാണ് വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടത്. 12 മണിയോടെ അയ്യപ്പന്‍മാര്‍ കാനന പാതയിലൂടെ സന്നിധാനത്തേക്ക് യാത്ര തുടങ്ങി. ഉച്ച മുതല്‍ സന്നിധാനവും പരിസരവും തീര്‍ത്ഥാടകരുടെ ശരണം വിളികളാല്‍ മുഖരിതമായി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ നട…
Read More