ആഗോള തലത്തിലെ ശക്തമായ കഥകൾ പറയുന്ന 15 സിനിമകൾ 2024-ലെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണ മയൂരത്തിനായി മത്സരിക്കും. ഈ വർഷത്തെ മത്സര വിഭാഗം പട്ടികയിൽ 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യൻ സിനിമകളും ഉൾപ്പെടുന്നു. തനത് വീക്ഷണം, പ്രമേയം , കലാപരത എന്നിവ ഈ ഓരോ ചിത്രത്തിന്റെയും സവിശേഷതയാണ്. ആഗോള-ഇന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച ഈ സിനിമകൾ ഓരോന്നും മാനുഷിക മൂല്യങ്ങൾ, സംസ്കാരം, കഥപറച്ചിലിലെ കലാമൂല്യം എന്നിവയിൽ സവിശേഷമായ ഒരു ഭാവം പ്രദാനം ചെയ്യുന്നു. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീ അശുതോഷ് ഗവാരിക്കർ അധ്യക്ഷനായ ജൂറിയിൽ , സിംഗപ്പൂരിലെ പ്രശസ്ത സംവിധായകൻ ആൻ്റണി ചെൻ, ബ്രിട്ടീഷ്- അമേരിക്കൻ നിർമ്മാതാവ് എലിസബത്ത് കാൾസൺ, പ്രശസ്ത സ്പാനിഷ് ചലച്ചിത്ര നിർമ്മാതാവായ ഫ്രാൻ ബോർജിയ, പ്രശസ്ത ഓസ്ട്രേലിയൻ ഫിലിം എഡിറ്ററായ ജിൽ ബിൽകോക്ക് എന്നിവർ…
Read More