ഫെബ്രുവരി 14 ന് പ്രധാനമന്ത്രി തമിഴ്‌നാടും കേരളവും സന്ദർശിക്കും

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ചെന്നൈയിൽ രാവിലെ 11: 15 ന് പ്രധാനമന്ത്രി നിരവധി പ്രധാന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ 1 എ) സൈന്യത്തിന് കൈമാറുകയും ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പ്രധാനമന്ത്രി കൊച്ചിയിൽ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും മറ്റു ചിലവ രാജ്യത്തിനായി സമർപ്പിക്കുകയും ചെയ്യും. ഈ പദ്ധതികൾ ഈ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നിർണായക ആക്കം കൂട്ടുകയും പൂർണ്ണ വികസന സാധ്യതകൾ കൈവരിയ്ക്കു ന്നതിനുള്ള വേഗത വർദ്ധിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ   3770 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച ചെന്നൈ മെട്രോ റെയിൽ ഘട്ടം -1 വിപുലീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാഷർമെൻപേട്ടിൽ നിന്ന് വിംകോ നഗറിലേക്കുള്ള യാത്രാ സർവീസുകളും കമ്മീഷൻ ചെയ്യും. 9.05 കിലോമീറ്റർ…

Read More