അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ജനുവരി 17ന് നിശ്ചയിച്ചിരുന്ന തുള്ളിമരുന്ന് വിതരണമാണ് കോവിഡ് വാക്സിൻ വിതരണപശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read More