konnivartha.com; രാജ്യത്തിലെ പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അയ്യപ്പ സ്വാമിയുടെ തിരു സന്നിധിയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രാര്‍ഥിച്ചു . ശബരിമലയില്‍ ദര്‍ശനവും പൂജയും നടത്തി മടങ്ങി . നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനു എത്തിയ പ്രഥമ വനിതയുടെ ആദ്യ പരിപാടി ശബരിമല ദര്‍ശനമായിരുന്നു . ഇന്നലെ വൈകിട്ട് കേരളത്തില്‍ എത്തിയ രാഷ്ട്രപതിയെ തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയില്‍ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാരാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു . ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ കോന്നി പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു . കാനന യാത്ര ചെയ്തു…
Read More