പ്രമാടം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം നിര്‍മാണ ഉദ്ഘാടനം നടന്നു

  konnivartha.com : പ്രമാടം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളിന്റെ നിര്‍മാണം. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ നിര്‍മാണത്തിനു തുക അനുവദിച്ചത്. പ്രമാടം പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 1539 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു ക്ലാസ് മുറികളും ഒന്നാം നിലയില്‍ 2583 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലു ക്ലാസ് മുറികളും രണ്ടാം നിലയില്‍ 2583 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മീറ്റിംഗ് ഹാളും ഉള്‍പ്പെടെ ആകെ 6700 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് പുതിയതായി നിര്‍മിക്കുന്നത്. 18 മാസമാണ് നിര്‍മാണ കാലാവധി.   പുതിയ കെട്ടിടത്തിന്റെ…

Read More