◾ തൃശൂര്‍ പൂരം കലക്കിയതോ? തൃശൂര്‍ പൂരം കലക്കലില്‍ എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ◾ ഖത്തറിലെയും ഇറാഖിലേയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം പത്തോളം മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. അമേരിക്കയ്‌ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാഖിലെ അമേരിക്കന്‍ താവളവും ഇറാന്‍ ആക്രമിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ…
Read More